Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'കോട്ടയം ജില്ലാ ബാഡ്മിന്റണ്‍ (ഷട്ടില്‍) ചാമ്പ്യന്‍ഷിപ്പ് 2019' നടത്തും
02/07/2019

വൈക്കം: ജില്ലാ ബാഡ്മിന്റണ്‍ (ഷട്ടില്‍) അസോസ്സിയേഷന്റെ നേതൃത്വത്തില്‍ 'കോട്ടയം ജില്ലാ ബാഡ്മിന്റണ്‍ (ഷട്ടില്‍) ചാമ്പ്യന്‍ഷിപ്പ് 2019' ജൂലായ് 11, 12, 13, 14 തീയതികളിലായി വൈക്കം ബാഡ്മിന്റണ്‍ അക്കാഡമിയില്‍ വെച്ചു നടത്തുന്നു. ഈ വര്‍ഷം നടക്കുന്ന സംസ്ഥാനതലത്തിലുള്ള വിവിധ ബാഡ്മിന്റണ്‍ (ഷട്ടില്‍) ചാമ്പ്യന്‍ഷിപ്പുകളില്‍ കോട്ടയം ജില്ലയെ പ്രതിനിധീകരിക്കേണ്ട കോട്ടയം ജില്ലാ ബാഡ്മിന്റണ്‍ ഷട്ടില്‍ ടീമിനെ തിരഞ്ഞെടുക്കിന്നതിനായാണ് മത്സരം നടത്തുന്നത്. 11, 13, 15, 17, 19 എന്നീ വയസ്സുകളില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും, മെന്‍, വിമന്‍, മാസ്റ്റേഴ്‌സ്, വെറ്ററന്‍സ് വിഭാഗങ്ങളിലും അടക്കം സിംഗിള്‍സിലും ഡബിള്‍സിലും മത്സരങ്ങള്‍ ഉണ്ടായിരിക്കും. പ്രായം കണക്കാക്കുന്നത് 2019 ജനുവരി 1 അടിസ്ഥാനമാക്കിയായിരിക്കും. രാവിലെ 9 മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കോട്ടയം ജില്ലയില്‍ ജനിച്ചു വളര്‍ന്നവര്‍ തങ്ങളുടെ പേര്, ഇവന്റ്, വിലാസം, ജനനതീയ്യതി, ജനനസ്ഥലം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളും 3 സ്റ്റാമ്പ് സൈസ് ഫോട്ടോയും സഹിതം ജൂലായ് 7ന് മുന്‍മ്പ് കോട്ടയം ജില്ലാ ബാഡ്മിന്റണ്‍ (ഷട്ടില്‍) അസോസ്സിയേഷന്‍ സെക്രട്ടറിക്ക് kdbsaktm@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447302176 എന്ന നമ്പരില്‍ ബന്ധപ്പെടുക.