Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അങ്കണവാടി കെട്ടിടത്തിന്റെ വാര്‍ഷികവും പഠനോപകരണവിതരണവും നടത്തി
02/07/2019
അകാലത്തില്‍ മരിച്ച ഉദയനാപുരം പൗര്‍ണ്ണമിയില്‍ സുഭാഷ് സുന്ദര്‍, സൗമ്യ സുഭാഷ്, ശിവകാര്‍ത്തിക് എന്നിവരുടെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച 119-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെ വാര്‍ഷികവും പഠനോപകരണവിതരണവും പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അകാലത്തില്‍ മരിച്ച സുഭാഷ് സുന്ദര്‍, സൗമ്യ സുഭാഷ്, ശിവകാര്‍ത്തിക് എന്നിവരുടെ ഓര്‍മ്മയ്ക്കായി സുനിജ സജിമോന്‍ നിര്‍മ്മിച്ചു നല്‍കിയ 119-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെ വാര്‍ഷികവും പഠനോപകരണവിതരണവും ചികിത്സാസഹായ പദ്ധതിയും പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഐ.സി.ഡി.എസ് ഓഫീസര്‍ എല്‍.അംബിക അനുസ്മരണ ദീപം തെളിയിച്ചു. വാര്‍ഡ് മെമ്പര്‍ പി.ഡി ജോര്‍ജ്ജിന്റ് അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍ സാബു പി മണലൊടി ചികിത്സാ സഹായവിതരണവും, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍ പഠനോപകരണ വിതരണവും നടത്തി. ഹെഡ്മിസ്ട്രസ് സീനത്ത് ബീവി, കെ.ഡി ഉണ്ണികൃഷ്ണന്‍, കെ.ഡി സുന്ദരന്‍ പൗര്‍ണ്ണമി, മോഹിനി സുന്ദരന്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സുചിത്ര, രോഹിണിക്കുട്ടി അയ്യപ്പന്‍, ശ്രീവത്സന്‍, രാജലക്ഷ്മി, കെ.കെ രമണി എന്നിവര്‍ പ്രസംഗിച്ചു.