Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും
02/07/2019
ഉദയനാപുരം 1851-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖാ വാര്‍ഷികപൊതുയോഗം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉദയനാപുരം 1851-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി സന്തോഷ്, ശാഖാ പ്രസിഡന്റ് എം.കെ കാര്‍ത്തികേയന്‍, കെ.പി രാധാകൃഷ്ണന്‍, എസ്.മനോജ്, വി.സി സുനില്‍ കുമാര്‍, എസ്. പത്മനാഭന്‍, പി.എല്‍ ഷാജി, എന്‍.കെ ശശിധരന്‍, പ്രസന്നകുമാരി, മോഹന്‍ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.