Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വായനാ പക്ഷാചരണവും പ്രതിഭാസംഗമവും
02/07/2019

വൈക്കം: ചെമ്മനത്തുകര കൈരളി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ വായനാ പക്ഷാചരണവും പ്രതിഭാസംഗമവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എ.രമണന്‍ കടമ്പറ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ടി.കെ നാരായണന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി. പഠനോപകരണ വിതരണം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എന്‍ നാടേശന്‍ നിര്‍വഹിച്ചു. ഇന്‍ഡ്യ മുഴുവന്‍ ബൈക്കില്‍ സഞ്ചരിച്ച വിഭാത് നാവള്ളിയെയും, ചുഴലി കൊടുങ്കാറ്റില്‍ വൈദ്യുത ബന്ധം തകര്‍ന്നു പോയ ഒറീസയിലേക്ക് കേരള സര്‍ക്കാര്‍ നിയോഗിച്ച ഇ.കെ കിഷോറിനെയും എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്ക് എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ മോഹന്‍, വാര്‍ഡ് മെമ്പര്‍ എസ്. ബിജു, വിഷ്ണു ഉല്ലാസ്, ചെമ്മനത്തകര ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ എം.വി ഷാജി, എസ്.എന്‍.ഡി.പി. ശാഖാ പ്രസിഡന്റ് വി.വി വേണുഗോപാല്‍, ഗ്രന്ഥശാല കെക്രട്ടറി വി.ജിതിന്‍, വൈസ് പ്രസിഡന്റ് ടി.ആര്‍ രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.