Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പ് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ ദുക്‌റോനോ പെരുന്നാളിന് കൊടിയേറ്റി
01/07/2019
ചെമ്പ് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ മോര്‍ തോമാശ്ലീഹായുടെ ദുക്‌റോനോ പെരുന്നാളിന് വികാരി ഫാ.കുര്യാക്കോസ് ജോണ്‍ പുതിയാപറമ്പത്ത് കൊടിയേറ്റുന്നു.

വൈക്കം: ചെമ്പ് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ മോര്‍ തോമാശ്ലീഹായുടെ ദുക്‌റോനോ പെരുന്നാളിന് വികാരി ഫാ.കുര്യാക്കോസ് ജോണ്‍ പുതിയാപറമ്പത്ത് കൊടിയേറ്റി. ട്രസ്റ്റി പി.സി. തങ്കച്ചന്‍, സെക്രട്ടറി സജി ചാക്കോ, കെ.ജെ പോള്‍, വൈ.ജോര്‍ജ്ജുകുട്ടി, പി.കെ ബെന്നി, കെ.സി എബ്രഹാം, എബ്രഹാം പുന്നൂസ് എന്നിവര്‍ നേതൃത്വം നല്‍കി. കൊടിയേറ്റിനുശേഷം വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ നവീകരിച്ച കുരിശിന്‍തൊട്ടിയുടെ കൂദാശയും വികാരി നിര്‍വഹിച്ചു. പാച്ചോര്‍ നേര്‍ച്ച വിതരണവും നടത്തി. 2ന് വൈകിട്ട് 6.30ന് നടക്കുന്ന സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ് മെത്രോപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും. 8ന് തെക്കേ കുരിശിങ്കലേക്കും, വടക്കേ കുരിശിങ്കലേക്കും പ്രദക്ഷിണം നടക്കും. 3ന് പെരുന്നാള്‍ ആഘോഷിക്കും. രാവിലെ 9ന് നടക്കുന്ന വിശുദ്ധ മൂന്നന്‍മേല്‍ കുര്‍ബാനയ്ക്ക് പൗലോസ് മോര്‍ ഐറേനിയോസ് മെത്രോപ്പോലീത്താ മുഖ്യകാര്‍മ്മികനാകും. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ ആദരിക്കലും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടത്തും. 11.30ന് തെക്കേ കുരിശിങ്കലേക്ക് പ്രദക്ഷിണം നടത്തും. തുടര്‍ന്ന് പാച്ചോര്‍ നേര്‍ച്ച വിതരണവും നടത്തും.