Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രയാണം തുടങ്ങി
01/07/2019
ഇടയാഴം സെന്റ് ജോസഫ് പള്ളിയിലെ 300 ഭവനങ്ങള്‍ കേന്ദ്രീകരിച്ചുള്ള വി.യൗസേപ്പിതാവിന്റെ പ്രതിഷ്ഠാരൂപം എഴുന്നള്ളിക്കുന്ന മൂന്ന് മാസക്കാലം നീളുന്ന പ്രയാണം പള്ളിയില്‍ നിന്ന് പുറപ്പെടുന്നു.

വൈക്കം: ഇടയാഴം സെന്റ് ജോസഫ് ഇടവക ദേവാലയത്തിന്റെ മധ്യസ്ഥനായ വി.യൗസേപ്പിതാവിന്റെ പ്രതിഷ്ഠാരൂപം ഭവനങ്ങളിലേക്കെഴുന്നള്ളിക്കുന്ന പ്രയാണം തുടങ്ങി. ഇടവകയിലെ 300 ഭവനങ്ങള്‍ കേന്ദ്രീകരിച്ച് മൂന്ന് മാസം നീളുന്നതാണ് പ്രതിഷ്ഠാ പ്രയാണം. വീടുകളില്‍ വിശുദ്ധന്റെ രൂപം എഴുന്നള്ളിച്ചുവച്ച് ഇടവക ജനങ്ങള്‍ ഒത്തുകൂടി പ്രാര്‍ത്ഥന നടത്തുന്നതാണ് പ്രധാന പരിപാടി. ആറു വീടുകളിലാണ് ഒരു ദിവസത്തെ പ്രാര്‍ത്ഥന. വാദ്യമേളങ്ങള്‍, മുത്തുക്കുടകള്‍, കുരിശ്ശുകള്‍, പ്രാര്‍ത്ഥന എന്നിവയോടൂകൂടിയാണ് പ്രതിഷ്ഠാ പ്രയാണം ഭവനങ്ങളിലേക്ക് നീങ്ങുന്നത്. വൈക്കത്ത് ആദ്യമായാണ് ഇടവകയിലെ എല്ലാ ഭവനങ്ങളിലേയ്ക്കും പ്രതിഷ്ഠാ പ്രയാണം നടത്തുന്നത്. വികാരി ഫാ. സെബാസ്റ്റ്യന്‍ ചണ്ണാപ്പള്ളി, ട്രസ്റ്റിമാരായ ജോണ്‍ പൗവ്വത്തില്‍, തോമസ് വലിയമംഗലം, വൈസ് ചെയര്‍മാന്‍ വിപിന്‍, കുടുംബയൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.