Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വാഗതസംഘം രൂപീകരണ സമ്മേളനം നടത്തി
01/07/2019
ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഡിസംബര്‍ 12ന് തുടങ്ങുന്ന അഖിലഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം ജസ്റ്റീസ് എ.വി രാമകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഡിസംബര്‍ 12 മുതല്‍ 22 വരെ നടത്തുന്ന 37-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന്റെ സ്വാഗതസംഘം രൂപീകരണ സമ്മേളനം നടത്തി. ജസ്റ്റീസ് എ.വി രാമകൃഷ്ണപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ഷേത്രത്തോടു ചേര്‍ന്ന് തയ്യാറാക്കിയ വേദിയിലായി വിവിധ സമുദായ സംഘടനകളിലെ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. എല്ലാ സമുദായ സംഘടനകള്‍ക്കും പ്രാതിനിധ്യം നല്‍കിക്കൊണ്ടാണ് സംഘാടക സമിതി യോഗം ചേര്‍ന്നത്. അഖില ഭാരത ശ്രീമദ് ഭാഗവത സത്രസമിതി ജനറല്‍ സെക്രട്ടറി ടി.ജി പത്മനാഭന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. അഖില ഭാരത ശ്രീമദ് ഭാഗവത സത്രസമിതി പ്രസിഡന്റ് എന്‍.കെ കുട്ടപ്പന്‍മേനോന്‍, ട്രഷറര്‍ നാരായണന്‍ എമ്പ്രാന്‍, ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍, കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി എന്‍.കെ നീലകണ്ഠന്‍, ധീവരസഭ ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണന്‍, അഖില കേരള വിശ്വകര്‍മ്മ യൂണിയന്‍ സെക്രട്ടറി എസ്.കൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി, അഡ്വ. എ.സനീഷ് കുമാര്‍, വേലന്‍ മഹാജനസഭ താലൂക്ക് പ്രസിഡന്റ് മുരളി, ബി.അനില്‍കുമാര്‍, ചെമ്മനത്ത് ക്ഷേത്രം പ്രസിഡന്റ് ശശിധരന്‍ നായര്‍, സെക്രട്ടറി രാകേഷ് ടി നായര്‍, ട്രഷറര്‍ രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.