Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിക്ഷേപ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.
01/07/2019
സാധന്‍ നെറ്റ് വര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ സഹൃദയയില്‍ സംഘടിപ്പിച്ച നിക്ഷേപ ബോധവല്‍ക്കരണ ക്ലാസ് സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: റിസര്‍വ് ബാങ്കിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന മൈക്രോ ഫിനാന്‍സ് സംഘടനകളുടെ കൂട്ടായ്മയായ 'സാധന്‍' നെറ്റ് വര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ സാമ്പത്തിക സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിക്ഷേപ ബോധവല്‍ക്കരണ പരിപാടി സഹൃദയയില്‍ സംഘടിപ്പിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി ഉദ്ഘാടനം ചെയ്തു. ഹേമന്ത് കുമാര്‍ പാമര്‍ത്ഥി അധ്യക്ഷത വഹിച്ചു. കില പരിശീലക ഡോ. ജിബിനി, സാധന്‍, ദക്ഷിണ മേഖല മാനേജര്‍ കാര്‍ത്തിക് രാംദാസ്, സംഗീത, സഹൃദയ ജനറല്‍ മാനേജര്‍ പാപ്പച്ചന്‍ തെക്കേക്കര എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.