Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണ സമ്മേളനം നടത്തും.
01/07/2019

വൈക്കം: നഗരസഭയുടെയും വടക്കുംകൂര്‍ ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജൂലൈ അഞ്ചിനു വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ 25-ാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടത്തും. ഇതിന്റെ നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരിച്ചു. വൈക്കം സത്യഗ്രഹ സ്മാരകഹാളില്‍ ചേര്‍ന്ന യോഗം നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജി.ശ്രീകുമാരന്‍ നായര്‍ അധ്യക്ഷനായി. ബിജു കണ്ണേഴത്ത്, അഡ്വ. അംബരീഷ് ജി.വാസു കെ.കെ ശശികുമാര്‍, ബിനു കെ.ബാബു, സി.കെ പ്രശോഭനന്‍, മനോജ് ഡിസൈന്‍സ്, ബാബു, കെ.എന്‍ കാര്‍ത്തികേയന്‍, അനഘ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.ശശിധരന്‍, എസ്.ഇന്ദിരാദേവി (രക്ഷാധികാരികള്‍), ജി.ശ്രീകുമാരന്‍ നായര്‍ (ചെയര്‍മാന്‍), സി.കെ പ്രശോഭനന്‍, കെ.കെ ശശികുമാര്‍ (വൈസ് ചെയര്‍മാന്‍മാര്‍), അഡ്വ. അംബരീഷ് ജി.വാസു (കണ്‍വീനര്‍), ജെ.ജെ പ്രദീപ്, ഡി.മനോജ് (ജോ. കണ്‍വീനര്‍മാര്‍), ബിജു കണ്ണേഴത്ത് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.