Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരസ്യങ്ങള്‍ക്ക് സംസ്ഥാന ഔട്ട്‌ഡോര്‍ പരസ്യനയം പ്രകാരം നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജോയിന്റ് ആര്‍.ടി.ഒ വി.സജിത്ത്
26/02/2016

റോഡ് സുരക്ഷ പദ്ധതിയുടെ ഭാഗമായി പരസ്യങ്ങള്‍ക്ക് സംസ്ഥാന ഔട്ട്‌ഡോര്‍ പരസ്യനയം പ്രകാരം നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജോയിന്റ് ആര്‍.ടി.ഒ വി.സജിത്ത് അറിയിച്ചു.സംസ്ഥാന റോഡ് സേഫ്‌ററി ആക്ടിന്റെ പരിധിയില്‍ റോഡ് സേഫ്‌ററി അതോറിട്ടി യോഗത്തിന്റെ തീരുമാനപ്രകാരമാണ് നിയന്ത്രണം നടപ്പിലാക്കുന്നത്. റോഡപകടങ്ങള്‍ക്ക് കാരണമാകുന്ന തരത്തില്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിക്കുന്ന പരസ്യങ്ങള്‍ റോഡരികില്‍ പ്രദര്‍ശിപ്പിക്കുന്നതും റോഡരികിലുള്ള സ്ഥാപനങ്ങളുടെ പരസ്യബോര്‍ഡുകളും ഡ്രൈവര്‍മാരുടെ ഏകാഗ്രത നഷ്ടപ്പെടുത്തുന്നതിനാല്‍ റോഡരികുകള്‍ റോഡ് സൈനുകളും സിഗ്നലുകളും സ്ഥാപിക്കുന്നതിന് മാത്രമായി ഉപയോഗിക്കും. ഹോഡിംഗ്‌സ്, ഡിജിററല്‍ ബാനര്‍, സ്ഥാപനങ്ങളുടെ പേര് പ്രദര്‍ശിപ്പിക്കുന്ന പരസ്യബോര്‍ഡ്, ബാനര്‍, വാഹനങ്ങളിലെ പരസ്യം എന്നിവക്കെല്ലാം നിയന്ത്രണം ഉണ്ട്. നിലവില്‍ പ്രാദേശിക ഭരണസ്ഥാപനങ്ങളില്‍ നിന്നും അനുമതി വാങ്ങിയാണ് പരസ്യം പ്രദര്‍ശിപ്പിച്ചു വരുന്നത്. എന്നാല്‍ ഇനിമുതല്‍ താല്‍ക്കാലികമോ സ്ഥിരമോ ആയ ഔട്ട്‌ഡോര്‍ പരസ്യങ്ങള്‍ ഫുട്ട്പാത്ത്, റോഡിന്റെ ഷോള്‍ഡര്‍, റോഡിന്റെ മധ്യത്തിലുള്ള മീഡിയനുകള്‍, ഗ്രീന്‍ സോണ്‍, ലാന്റ് സ്‌കേപ് ഏരിയാ, റോഡ് വക്കിലുള്ള വൃക്ഷങ്ങള്‍, റോഡരികില്‍ നിന്നും 50 മീറ്റര്‍ അകലത്തില്‍ അനുവദിക്കില്ല. റോഡരികില്‍ താല്‍ക്കാലിക പരസ്യബോര്‍ഡുകളും അനുവദിക്കില്ല. പൊതുസ്ഥലങ്ങളിലും, പോസ്റ്റുകള്‍ (കെ.എസ്.ഇ.ബി, ബി.എസ്.എല്‍.എല്‍) കുററികള്‍, ബസ് സ്റ്റോപ്പുകള്‍, ബസ്സ് സ്റ്റേഷന്‍, ഷെല്‍ട്ടര്‍ എന്നിവയിലും പോസ്റ്റര്‍, ബാനര്‍ തുടങ്ങിയ ഔട്ട്‌ഡോര്‍ പരസ്യങ്ങള്‍ നിരോധിക്കും. സ്‌പോണ്‍സര്‍ഷിപ്പായി ട്രാഫിക്‌സൈന്‍, സിഗ്നല്‍, റോഡിലെ മററ് അവശ്യനിര്‍മ്മാണങ്ങള്‍ സ്ട്രീററിലെ മററ് ഏതെങ്കിലും കാര്യത്തിന്റെ സേവനദാതാവാണെങ്കിലും അവരുടെയും പരസ്യം അനുവദിക്കില്ല. പാലങ്ങളിലും, ഓവര്‍ബ്രിഡ്ജ്കളിലും പരസ്യബോര്‍ഡ് ഘടിപ്പിക്കാന്‍ അനുവദിച്ചാല്‍ ശക്തിയായ, സ്ഥിരമായി ഇളകാത്ത വിധത്തില്‍ ഉറപ്പിക്കണം. പരസ്യ ഏജന്‍സികള്‍ പരസ്യപ്രവൃത്തികള്‍ ഏറെറടുക്കാന്‍ അഞ്ച് ലക്ഷം രൂപയുടെ തിരിച്ചു നല്‍കുന്ന ഒററത്തവണ ഫീസ് ഒടുക്കണം. ഈ തുക 'വെല്‍ത്ത് പൂള്‍' എന്ന പേരില്‍ ഒരു സഞ്ചിതനിധി ആയി ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ സൂക്ഷിക്കുന്നതും, ഹോര്‍ഡിംഗ്, മററ് ആര്‍ച്ചുകള്‍ മുതലായവ മറിഞ്ഞ് വീണ് അപകടത്തില്‍പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തിനായി ഉപയോഗിക്കുകയും ചെയ്യും. പരസ്യം സ്ഥാപിക്കാന്‍ ജില്ലാ റോഡ് സുരക്ഷാ കൗണ്‍സിലിനോ, റോഡിന്റെ ഉടമസ്ഥാവകാശമുള്ള ഡിപ്പാര്‍ട്ട്‌മെന്റിനോ നല്‍കുകയും മററ് ബന്ധപ്പെട്ട വകുപ്പുകളായ പോലീസ്, മോട്ടോര്‍ വാഹന, പൊതുമരാമത്ത്/നാഷണല്‍ ഹൈവേ, തദ്ദേശസ്വയംഭരണസ്ഥാപനം തുടങ്ങിയവരില്‍ നിന്നും എന്‍.ഒ.സി കൂടി വാങ്ങണം. പരസ്യം സ്ഥാപിച്ചാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്ഥലം പരിശോധിച്ച് അതിന്റെ ഫോട്ടോ സഹിതമുള്ള റിപ്പോര്‍ട്ട് ജില്ലാറോഡ് സുരക്ഷാ കൗണ്‍സിലിന് കൈമാറണം. മാന്യമല്ലാത്തതും, സ്ത്രീത്വത്തെ അപമാനിക്കുന്നതോ മററ് സ്പര്‍ദ്ധ ഉണ്ടാക്കുന്നതോ ആയ പരസ്യങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. ജോയിന്റ് ആര്‍.ടി.ഒ വി.സജിത്ത് അറിയിച്ചു.