Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബാലവേദി ക്യാമ്പ് സംഘടിപ്പിച്ചു.
01/07/2019
എ.ഐ.വൈ.എഫ് നേതൃത്വത്തില്‍ കുലശേഖരമംഗലത്ത് സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടം ബാലവേദി ക്യാമ്പ് സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എ.ഐ.വൈ.എഫ് മറവന്‍തുരുത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുലശേഖരമംഗലത്ത് ചങ്ങാതിക്കൂട്ടം ബാലവേദി ക്യാമ്പ് സംഘടിപ്പിച്ചു. മാറ്റപ്പറമ്പ് എന്‍.ഐ.എം യു.പി സ്‌കൂള്‍ ഹാളില്‍ നടന്ന ക്യാമ്പ് സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രീഷ്മ മോഹനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ പുരസ്‌കാരം നല്‍കി ആദരിച്ചു. ബാലവേദി അധ്യാപകന്‍ സി.ഡി ബാബു ക്ലാസ് നയിച്ചു. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി പി.ആര്‍ ശരത്കുമാര്‍, കെ.എസ് രത്‌നാകരന്‍, വി.കെ അനില്‍കുമാര്‍, കെ.എ രവീന്ദ്രന്‍, പി.ജി ജയചന്ദ്രന്‍, എസ്.സുദര്‍ശനന്‍, അമൃത ചന്ദ്രന്‍, വിപിന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.