Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും പഠനോപകരണവിതരണവും
29/06/2019
ജനമൈത്രി പോലീസും ജനമൈത്രി സമിതിയും സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും ബോധവല്‍ക്കരണ സെമിനാറും വൈക്കം സബ് ഡിവിഷന്‍ എ.എസ്.പി അരവിന്ദ് സുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും പഠനോപകരണവിതരണവും നിര്‍ദ്ധന രോഗികള്‍ക്ക് ക്യാന്‍സര്‍ ചികിത്സ സഹായവും വിതരണം ചെയ്തു. വൈക്കം ജനമൈത്രി പോലീസിന്റെയും ജനമൈത്രി സമിതിയുടെയും നേതൃത്വത്തില്‍ സത്യാഗ്രഹ സ്മാരക ഹാളില്‍ നടത്തിയ സമ്മേളനം വൈക്കം സബ് ഡിവിഷന്‍ എ.എസ്.പി അരവിന്ദ് സുകുമാര്‍ ഉദ്ഘാടനം ചെയ്തു. സി.ഐ. എസ്.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. മെറിറ്റ് അവാര്‍ഡ് വിതരണം കോട്ടയം ഡി.വൈ.എസ്.പി കെ.സുഭാഷും, ചികിത്സാ സഹായവിതരണം ജനമൈത്രി നോഡല്‍ ഡി.വൈ.എസ്.പി വിനോദ് പിള്ളയും നിര്‍വഹിച്ചു. സി.ആര്‍.ഒ കെ.വി സന്തോഷ്, പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ എം.എസ് തിരുമേനി, എന്‍.എസ് സജീവ്, ആര്‍.സന്തോഷ്, കെ.ശിവപ്രസാദ്, ജോര്‍ജ്ജ് കൂടല്ലി, ശിവരാമകൃഷ്ണന്‍ നായര്‍, പി.എം സന്തോഷ് കുമാര്‍, പി.സോമന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു. ആക്ടീവ് മൈന്റ്‌സ് ഡയറക്ടര്‍ ദിലീപ് കൈതയ്ക്കല്‍ ബോധവല്‍ക്കരണ ക്ലാസ്സെടുത്തു.