Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം നടത്തി
29/06/2019
അഖിലകേരള ജ്യോതിശാസ്ത്ര മണ്ഡലം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജോത്സ്യര്‍ മണകുന്നം എം.ആര്‍ രാമകൃഷ്ണന്റെ ചരമവാര്‍ഷികാനുസ്മരണം തന്ത്രി നീണ്ടൂര്‍മന നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജോത്സ്യത്തിന്റെ ശാസ്ത്രീയ വശങ്ങള്‍ പഠിച്ച് ഒട്ടേറെ ശിഷ്യപരമ്പരകള്‍ക്ക് അതിന്റെ മേന്‍മ പകര്‍ന്ന പണ്ഡിതനായിരുന്നു മണകുന്നം എം.ആര്‍ രാമകൃഷ്ണന്‍ ജ്യോത്സ്യരെന്ന് തന്ത്രി നീണ്ടൂര്‍മന നാരായണന്‍ നമ്പൂതിരി പറഞ്ഞു. അഖില കേരള ജ്യോതിശാസ്ത്ര മണ്ഡലം വൈക്കം താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച ജ്യോതിഷ പണ്ഡിതന്‍ മണകുന്നം എം.ആര്‍ രാമകൃഷ്ണന്റെ ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യാപാരഭവനില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് കടൂക്കര സജീവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥന ജനറല്‍ സെക്രട്ടറി എസ്.നാരായണന്‍ അനുസ്മരണപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് വൈക്കം സുബ്രഹ്മണ്യന്‍പിള്ള, സെക്രട്ടറി അനില്‍കുമാര്‍ ആനിക്കാട്, എരുവ ശ്രീനിവാസ പിള്ള, ബിജു നമ്പൂതിരി മേലടം, പ്രദീപ് നമ്പൂതിരി അത്തിമറ്റം, ജ്യോതിരാജ് വല്ലകം, ദൈവത്തറ സന്തോഷ്, വി.ജെ രാജ്‌മോഹന്‍, ഷിബു നാരായണന്‍, അജയന്‍ പാണാവള്ളി എന്നിവര്‍ പ്രസംഗിച്ചു.