പഠനോപകരണ വിതരണവും അവാര്‍ഡ്ദാനവും
29/06/2019
ചെമ്മനാകരി 1699-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ പഠനോപകരണ വിതരണവും അവാര്‍ഡ്ദാനവും യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: ചെമ്മനാകരി 1699-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ പഠനോപകരണ വിതരണവും വിദ്യാഭ്യാസ അവാര്‍ഡ്ദാനവും നടത്തി. യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.പി അശോകന് അദ്ധ്യക്ഷത വഹിച്ചു. എ.പി കൃഷ്ണകുമാര്‍, നിര്‍മ്മല, സി.ഡി ഹരി, ആര്.രാജേഷ്, പ്രസന്ന പൗരന്, പി.മഹേശന് എന്നിവര്‍ പ്രസംഗിച്ചു.