Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
29/06/2019
താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ നേതൃത്വത്തില്‍ മാതാപിതാക്കള്‍ക്കായി നടത്തിയ ബോധവല്‍ക്കരണ സെമിനാര്‍ യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയനില്‍പ്പെട്ട 97 കരയോഗങ്ങളിലെ മാതാപിതാക്കള്‍ക്കായി എച്ച്.ആര്‍ സെന്ററിന്റെ നേതൃത്വത്തില്‍ പേരന്റിംഗ് നടത്തി. കുടുംബബന്ധങ്ങള്‍ സുതാര്യമാക്കുവാനും കുട്ടികളുടെ വിദ്യാഭ്യാസകാലം കൂടുതല്‍ ശ്രദ്ധ ഊന്നുവാനും ലക്ഷ്യം വച്ചാണ് ബോധവല്‍ക്കരണ സെമിനാര്‍ നടത്തിയത്. കെ.എന്‍.എന്‍. സ്മാരക എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.മധു അദ്ധ്യക്ഷത വഹിച്ചു. ഡോ. പ്രദീപ് ഇറവുങ്കര ക്ലാസ് നയിച്ചു. എച്ച്.ആര്‍ സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഇ.എന്‍ ശിവദാസ്, പി.പ്രസാദ്, സെക്രട്ടറി കെ.വി വേണുഗോപാല്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് ശ്രീലേഖാ മണിലാല്‍, സെക്രട്ടറി ടി.ആര്‍ ഇന്ദിരാമണി എന്നിവര്‍ പ്രസംഗിച്ചു