Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയില്‍ മാര്‍ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാളിന് കൊടിയേറ്റി
29/06/2019
ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയില്‍ മാര്‍ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാളിന് ഫൊറോനപള്ളി വികാരി ഫാ.ജോസഫ് തെക്കിനേന്‍ കൊടിയേറ്റുന്നു.

വൈക്കം: തീര്‍ത്ഥാടന കേന്ദ്രമായ ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയില്‍ മാര്‍ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാളിന് ഫൊറോന പള്ളിവികാരി ഫാ.ജോസഫ് തെക്കിനേന്‍ കൊടിയേറ്റി. വികാരി ഫാ.ആന്റണി പരവര, സഹവികാരി ഫാ.ജോസ് കാരാച്ചിറ, ഫാ.ജേക്കബ് പുത്തന്‍പുരയില്‍ എന്നിവര്‍ സഹകാര്‍മ്മികരായി. കൊടിക്കൂറ പ്രദക്ഷിണമായി കൊടിമര ചുവട്ടിലേക്ക് എഴുന്നള്ളിച്ചാണ് കൊടിയേറ്റ് ചടങ്ങ് നടത്തിയത്. ട്രസ്റ്റിമാരായ സെബാസ്റ്റ്യന്‍ വട്ടക്കാട്ടില്‍, ജയന്‍ കോലഞ്ചേരി, വൈസ് ചെയര്‍മാന്‍ എന്‍.സി തോമസ്, തിരുനാള്‍ കണ്‍വീനര്‍മാരായ പോള്‍ തോമസ്, സിബിച്ചന്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. 30ന് ആരാധന ദിനമായി ആചരിക്കും. വൈകിട്ട് 5.30ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് ഫാ. വര്‍ഗ്ഗീസ് പൊട്ടയ്ക്കല്‍ മുഖ്യകാര്‍മ്മികനാകും. ജൂലൈ 1ന് വാഴ്ച ദിനമായി ആചരിക്കും. രാവിലെ നടക്കുന്ന പാട്ടുകുര്‍ബാനയ്ക്ക് ഫാ. സേവ്യര്‍ ആവള്ളില്‍ മുഖ്യകാര്‍മ്മികനാകും. തുടര്‍ന്ന് സ്‌നേഹവിരുന്ന്ു നടത്തും. വേസ്പര ദിനമായ 2ന് വൈകിട്ട് 5ന് നടക്കുന്ന പാട്ടുകുര്‍ബാനയ്ക്ക് ഫാ.ജേക്കബ് പുതുശ്ശേരി, ഫാ. ഡായി ചെങ്ങളത്ത് എന്നിവര്‍ മുഖ്യകാര്‍മ്മികനാകും. തുടര്‍ന്ന് പ്രദക്ഷിണം നടത്തും. ദുക്‌റാന തിരുനാളായ 3ന് രാവിലെ 10.30ന് നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ മുഖ്യകാര്‍മ്മികനാകും. തുടര്‍ന്ന് പള്ളിയുടെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രദക്ഷിണം നടത്തും.