Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനധികൃത ചീനവലകള്‍ പൊളിച്ചു നീക്കണം
26/06/2019

വൈക്കം: വേമ്പനാട്ടു കായലിലെ ചെറുമത്സ്യങ്ങളെ കൊന്നൊടുക്കുന്ന അനധികൃത ചീനവലകള്‍ പൊളിച്ചു നീക്കുവാന്‍ ജില്ലാ ഭരണകൂടം അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും നീക്കം ചെയ്യാന്‍ തയ്യാറാകാത്ത ഫിഷറീസ് ഉദ്യോഗസ്ഥരുടെ നടപടിയില്‍ തലയാഴം ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിഷേധിച്ചു. ഹൈ വോള്‍ട്ടേജ് ബള്‍ബുകള്‍ പ്രകാശിപ്പിക്കുന്നതിന് വേമ്പനാട്ടു കായലിന്റെ ഉപരിതലത്തിലൂടെ അനധികൃതമായ വൈദ്യുതി ലൈന്‍ വലിച്ച് നിരോധിച്ച വലകള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിന് വൈദ്യുതി-ഫിഷറീസ് വകുപ്പ് അധികൃതര്‍ ഒത്താശ ചെയ്യുന്നതായും കമ്മിറ്റി ആരോപിച്ചു. ലൈറ്റ് ഫിഷിങ് അവസാനിപ്പിക്കാന്‍ അടിയന്തിര നടപടി ഉണ്ടാകണമെന്നും അല്ലാത്തപക്ഷം ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് ഉപരോധിക്കുന്നതുള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ കെ.സുഗുണന്‍, ചെയര്‍മാന്‍ ബി.അശോകന്‍, ട്രഷറര്‍ കെ.വി പ്രകാശന്‍ എന്നിവര്‍ അറിയിച്ചു.