Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രകടനം നടത്തി.
26/06/2019
ജോസ് കെ മാണിക്ക് പിന്തുണ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് (എം) വൈക്കം നിയോജക മണ്ഡലം കമ്മിറ്റി ടൗണില്‍ നടത്തിയ പ്രകടനം

വൈക്കം: ജോസ് കെ മാണിക്ക് പിന്തുണ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് (എം) വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തി. പാര്‍ട്ടിയുടെ കരുത്ത് വിളിച്ചറിയിക്കുന്നതായിരുന്നു പ്രകടനം. വ്യാപാരഭവനില്‍ സംസ്ഥാന കമ്മിറ്റിയംഗം എബ്രഹാം തോട്ടുപുറത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം കെ.എം മാണിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം ഉദ്ഘാടനം ചെയ്തു. മാധവന്‍കുട്ടി കറുകയില്‍, വി.ടി ജോസഫ്, ജോസ് പുത്തന്‍കാല, സഖറിയാസ് കുതിരവേലി, ജോസഫ് ചാമക്കാല, എബ്രഹാം പഴയകടവന്‍, ലൂക്ക് മാത്യൂ, ജോയി ചെറുപുഷ്പം, അഡ്വ. ആന്റണി കടമ്പുകാടന്‍ എന്നിവര്‍ പ്രസംഗിച്ചു. ടൗണില്‍ നടന്ന പ്രകടനത്തിന് സെബാസ്റ്റ്യന്‍ ആന്റണി, ബിജു പറപ്പള്ളി, കുര്യന്‍ പ്ലാക്കോട്ടയില്‍, സ്റ്റീഫന്‍ കല്ലറ, ചാക്കോ കള്ളിച്ചായി, വക്കച്ചന്‍ മണ്ണത്താലി, മോളി കുര്യന്‍, ജീന തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.