Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷ്ഠാവാര്‍ഷികം നടത്തി
26/06/2019
ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികത്തോടനുബന്ധിച്ച് ബുധനാഴ്ച രാവിലെ നടന്ന ബ്രഹ്മകലശം എഴുന്നള്ളിപ്പ്

വൈക്കം: ശ്രീനാരായണഗുരു അവസാനമായി കണ്ണാടിയില്‍ പ്രണവ പ്രതിഷ്ഠ നടത്തിയ ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലെ പ്രതിഷ്ഠാവാര്‍ഷികം വിവിധ ചടങ്ങുകളോടെ ആചരിച്ചു. ക്ഷേത്രം മേല്‍ശാന്തി വിഷ്ണു, ദിനേശ് ശാന്തി എന്നിവര്‍ മുഖ്യകാര്‍മ്മികരായി. മഹാഗണപതിഹോമം, കലശപൂജ, മഹാഗുരുപൂജ, ബ്രഹ്മകലശം എഴുന്നള്ളിക്കല്‍, മഹാപ്രസാദം ഊട്ട് എന്നിവ നടത്തി. ദേവസ്വം പ്രസിഡന്റ് പി.വി ബിനേഷ്, സെക്രട്ടറി കെ.വി പ്രസന്നന്‍, രമേശ് പി ദാസ്, കെ.വി പ്രകാശന്‍, സാജു കോപ്പുഴ, പി.ടി നടരാജന്‍, എന്‍.ശശീന്ദ്രന്‍, തങ്കമ്മ മോഹനന്‍, കെ.എസ് പ്രീജു, തിരുമേനി പുതുശ്ശേരി, പി.പി സന്തോഷ് ടി.പി സുഖലാല്‍, എ.ബി ബിജു എന്നിവര്‍ നേതൃത്വം നല്‍കി.