പാടശേഖരസമിതിയുടെ വാര്‍ഷിക പൊതുയോഗം നടത്തി
26/06/2019
വൈക്കം: പനച്ചിത്തുരുത്ത്-മാന്നാത്തുശ്ശേരി ബ്ലോക്കിലെ തരിശുകിടക്കുന്ന നിലത്തില്‍ കൃഷിയിറക്കാന്‍ പാടശേഖരസമിതിയുടെ വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു. പ്രസിഡന്റ് വി.എം ലക്ഷ്മണന് അധ്യക്ഷത വഹിച്ചു. എന്‍.പി വിനോദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൃഷി ഓഫീസര്‍ സി.ജി.എന്‍ നാഥ്, പഞ്ചായത്ത് അംഗം ഷീജ ബൈജു, കെ.കുഞ്ഞപ്പന്, ടി.വി മോഹനന്, രാധ, ടി.പി നാരായണന് എന്നിവര്‍ പ്രസംഗിച്ചു.