Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഡുസഭാ യോഗവും പ്രതിരോധ മരുന്നുവിതരണവും
26/06/2019

വൈക്കം: നഗരസഭയിലെ 20-ാം വാര്‍ഡുസഭയില്‍ പ്രതിരോധ മരുന്നു വിതരണം നടന്നു. ലയണ്‍സ് ക്ലബ് ഹാളില്‍ വെച്ച് കൂടിയ വാര്‍ഡുസഭയില്‍ മഴക്കാലരോഗങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ താലൂക്ക് ആശുപത്രിയിലെ ഡോ. പ്രവീണ്‍ ക്ലാസ്സെടുത്തു. ഹോമിയോ പ്രതിരോധമരുന്ന് വിതരണവും പ്രതിരോധ മാര്‍ഗ്ഗങ്ങളെ കുറിച്ചുള്ള ക്ലാസ്സ് ഡോ.ജീന, ഡോ. ജിഷ എന്നിവര്‍ നടത്തി. ജൈവകൃഷി വ്യാപനത്തിന്റെ ഭാഗമായി കറിവേപ്പിന്‍തൈ വിതരണം വാര്‍ഡ് കൗണ്‍സിലര്‍ എന്‍.അനില്‍ ബിശ്വാസ് നിര്‍വഹിച്ചു. പച്ചക്കറി വിത്തുവിതരണം ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ നിര്‍വഹിച്ചു. ജൈവപച്ചക്കറി കൃഷിയെകുറിച്ച് മെയ്‌സണ്‍ മുരളി ക്ലസ്സെടുത്തു. 2019-20 ലെ നഗരസഭാ വാര്‍ഷിക പദ്ധതിപ്രവര്‍ത്തനങ്ങളെ കുറിച്ച് വാര്‍ഡ് സഭാ കോ-ഓര്‍ഡിനേറ്റര്‍ കെ.സി ഷാജി വിശദീകരിച്ചു. വാര്‍ഡുവികസനസമിതി കണ്‍വീനര്‍ സുധാകരന്‍ കാലാക്കല്‍, അഡ്വ. കെ.പ്രസന്നന്‍, അഡ്വ. കെ.പി റോയി, സന്ധ്യാ രഞ്ജിത്ത്, ഉഷ ജനാര്‍ദ്ദനന്‍, ബിന്ദു, പി.ശിവരാമകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ചു.