Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റിട്ടയേര്‍ഡ് ഗ്രാമീണ്‍ ഡാക് സേവക് തപാല്‍ അസോസിയേഷന്‍ രൂപീകരിച്ചു
26/06/2019

വൈക്കം: തപാല്‍ വകുപ്പിലെ റിട്ടയേര്‍ഡ് ജി.ഡി.എസ് ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ഉന്നമനത്തിനായി ആലപ്പുഴ കേന്ദ്രീകരിച്ച് റിട്ടയേര്‍ഡ് ഗ്രാമീണ്‍ ഡാക് സേവക് തപാല്‍ അസോസിയേഷന്‍ എന്ന് സ്ഥാപനം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചു. കേന്ദ്രനിയമങ്ങള്‍ അനുസരിച്ചുള്ള ഗ്രാറ്റുവിറ്റിയും മറ്റാനുകൂല്യങ്ങളും നിയമപരമായി നേടിയെടുക്കുകയാണ് സംഘടനയുടെ ലക്ഷ്യം. കമലേഷ്ചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് എറണാകുളത്തെ സി.എ.റ്റി യിലും അര്‍ഹതപ്പെട്ട വിരമിക്കല്‍ ആനുകൂല്യം നല്‍കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ലേബര്‍ കോടതിയിലും അതോടൊപ്പം ജി.ഡി.എസ് ജീവനക്കാരുടെ ഗ്രാറ്റുവിറ്റി സംബന്ധിച്ചുള്ള സുപ്രീംകോടതിയുടെ വിധിക്കെതിരെ റിവ്യൂ ഹര്‍ജിയും സംഘടന വഴി നല്‍കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ മാഞ്ഞൂരിലും, ചങ്ങനാശ്ശേരിയിലും, ആലുവ പെരുമ്പാവൂരിലും ബ്രാഞ്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സംഘടനയില്‍ അംഗങ്ങളാകാന്‍ താല്‍പ്പര്യമുള്ളവര്‍ 9562790716 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് പ്രസിഡന്റ് കെ.മോഹനന്‍ നായര്‍ അറിയിച്ചു.