Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു.
26/06/2019
കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂള്‍, കോളേജുകളിലെ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഡ്യന്‍ ജീവകാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇന്‍ഡ്യന്‍ ജീവകാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ് സാരഥി ജോസഫ് ചാണ്ടിയുടെ നേതൃത്വത്തില്‍ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ 62 സ്‌കൂളുകളിലെയും കോളേജുകളിലെയും നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. പഠന മികവിന്റെ അടിസ്ഥാനത്തില്‍ ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപ വീതവും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 1500 രൂപ വീതവുമാണ് സ്‌കോളര്‍ഷിപ്പ് നല്‍കിയത്. ജീവകാരൂണ്യ പ്രവര്‍ത്തകനായ ജോസഫ് ചാണ്ടി ഇന്‍ഡ്യയിലെ നിര്‍ദ്ധനരായ പന്ത്രണ്ടായിരം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ആയിരം കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും 23 വര്‍ഷമായി നല്‍കി വരുന്ന ധനസഹായ പദ്ധതിയാണിത്. ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച സ്‌കോളര്‍ഷിപ്പ് വിതരണം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.സുമേഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക എം.ആര്‍ മിനി, വാര്‍ഡ് കൗണ്‍സിലര്‍ ഡി.രഞ്ജിത്്കുമാര്‍, കോ-ഓര്‍ഡിനേറ്റര്‍ എം.എസ് സിബിന്‍, പ്രതാപന്‍ എന്നിവര്‍ പ്രസംഗിച്ചു.