Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭയിലെ 20-ാം വാര്‍ഡിലെ വാര്‍ഡ് സഭ യോഗം 24ന്
22/06/2019

വൈക്കം: നഗരസഭയിലെ 20-ാം വാര്‍ഡിലെ വാര്‍ഡ് സഭ യോഗം 24ന് വൈകിട്ട് 3.30ന് ലയണ്‍സ് ക്ലബ് ഹാളില്‍ വച്ചു നടത്തും. വാര്‍ഡുസഭയില്‍ മഴക്കാല രോഗങ്ങളും പ്രതിരോധവും എന്ന വിഷയത്തെ കുറിച്ച് താലൂക്കാശുപത്രി പി.പി യൂണിറ്റ് മെഡിക്കലോഫീസര്‍ ഡോ. പ്രവീണ്‍ ക്ലാസ്സെടുക്കും. ഹോമിയോ പ്രതിരോധ മരുന്ന് വിതരണവും ക്ലാസ്സും ഡോ. ജീന, ഡോ. നിഷ എന്നിവരും, കറിവേപ്പിന്‍ തൈ, പച്ചക്കറി വിത്ത് വിതരണവും ക്ലാസ്സും മെയ്‌സണ്‍ മുരളിയും നടത്തും. ഗുണഭോക്തൃ തെരഞ്ഞെടുപ്പും ഗുണഭോക്തൃ പട്ടിക അംഗീകാരവും വാര്‍ഡുസഭയില്‍ നടത്തുന്നതിനാല്‍ എല്ലാവരും പങ്കെടുക്കണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ എന്‍.അനില്‍ബിശ്വാസ് അറിയിച്ചു.