Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ടൂറിസം ഫെസ്റ്റ് ഇന്നു മുതല്‍ 28 വരെ
26/02/2016

നഗരത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള വൈക്കം ടൂറിസം ഫെസ്റ്റ് ഇന്നു മുതല്‍ 28 വരെ സത്യഗ്രഹസ്മാരക ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പരമ്പരാഗത വ്യവസായങ്ങളാല്‍ സമ്പന്നമായ വൈക്കത്തിന്റെ വിനോദസഞ്ചാരരംഗത്തെ അനന്തമായ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ടൂറിസം ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഫെസ്റ്റിന് തുടക്കം കുറിച്ച് ഇന്ന് ഉച്ചക്ക് രണ്ടിന് വൈക്കം ബുള്ളററ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബുള്ളററ് റാലി നടക്കും. ഫെസ്റ്റിന്റെ ഉദ്ഘാടനം ഉച്ചകഴിഞ്ഞ് 2.30ന് സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ നിര്‍വഹിക്കും. കെ.അജിത്ത് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, പി.നാരായണന്‍ എക്‌സ്. എം.എല്‍.എ, മുന്‍ നഗരസഭ ചെയര്‍മാന്‍മാരായ അഡ്വ. നരസിംഹനായിക്, അഡ്വ. പി.കെ ഹരികുമാര്‍, ഡി.രഞ്ജിത്കുമാര്‍, ശ്രീലതാ ബാലചന്ദ്രന്‍, നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ പി.ശശിധരന്‍, പ്രതിപക്ഷനേതാവ് അഡ്വ. വി.വി സത്യന്‍, ലളിതകലാ അക്കാദമി സെക്രട്ടറി എം.കെ ഷിബു, കൗണ്‍സിലര്‍മാരായ ഷിബി സന്തോഷ്, ശ്രീകുമാരി യു.നായര്‍, പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി, പിന്നണിഗായകന്‍ ദേവാനന്ദ്, നര്‍ത്തകി പാരീസ് ലക്ഷ്മി, നഗരസഭ സെക്രട്ടറി എസ്.ബിജു എന്നിവര്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് 3.30ന് വൈക്കത്തിന്റെ ടൂറിസം സാധ്യതകളും പരമ്പരാഗത വ്യവസായങ്ങളും എന്ന വിഷയത്തില്‍ ഉത്തരവാദിത്വടൂറിസം സംസ്ഥാന കോ-ഓര്‍ഡിനേററര്‍ കെ.രൂപേഷ്‌കുമാര്‍ വിഷയാവതരണം നടത്തും. മാധ്യമപ്രവര്‍ത്തകന്‍ സണ്ണി ചെറിയാന്‍ മോഡറേറററായിരിക്കും. 27ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഫാംടൂറിസം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ അന്തര്‍ദേശീയ കായല്‍ ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. കെ.ജി പത്മകുമാര്‍ വിഷയാവതരണം നടത്തും. മൃഗസംരക്ഷണവകുപ്പ് അസി. പ്രൊജക്ട് ഓഫീസര്‍ ഡോ. ഒ.ടി തങ്കച്ചന്‍ മോഡറേറററാകും. വൈകുന്നേരം 5.30ന് വൈക്കം ടൂറിസം വെബ്‌സൈററ് ലോഞ്ചിംഗ് നടന്‍ രമേഷ് പിഷാരടി നിര്‍വഹിക്കും. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എ.സി മണിയമ്മ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത് എന്നിവര്‍ പ്രസംഗിക്കും. 28ന് ഉച്ചകഴിഞ്ഞ് മൂന്നിന് മാലിന്യസംസ്‌കരണം സംബന്ധിച്ചുള്ള സെമിനാറില്‍ ശുചിത്വ കോട്ടയം കോ-ഓര്‍ഡിനേററര്‍ ഡോ. പുന്നന്‍ കുര്യന്‍ വേങ്കടത്ത് വിഷയാവതരണം നടത്തും. കില ഫാക്കല്‍ററി പി.ജെ തോമസ് മോഡറേറററാകും. വൈകുന്നേരം 4.30ന് ആരോഗ്യടൂറിസത്തെ അധികരിച്ച് നടക്കുന്ന സെമിനാറില്‍ ശ്രീകൃഷ്ണ ആയുര്‍വേദ കേന്ദ്രം ഡയറക്ടര്‍ ഡോ. വിജിത്ത് ശശിധരന്‍ വിഷയം അവതരിപ്പിക്കും. കണ്ണൂര്‍ ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി സുരേഷ് മോഡറേററര്‍ ആയിരിക്കും. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് വികസനരേഖ അവതരിപ്പിക്കും. സ്റ്റാന്റിംഗ് കമ്മിററി അധ്യക്ഷരായ രോഹിണിക്കുട്ടി അയ്യപ്പന്‍, ജി.ശ്രീകുമാരന്‍ നായര്‍, ഇന്ദിരാദേവി, പ്രോഗ്രാം കമ്മിററി ചെയര്‍മാന്‍ അംബരീഷ് ജി.വാസു എന്നിവര്‍ പ്രസംഗിക്കും. 6.30ന് കലാമണ്ഡലം കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന മിഴാവ് തായമ്പക അരങ്ങേറും. പത്രസമ്മേളനത്തില്‍ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, വൈസ് ചെയര്‍പേഴ്‌സണ്‍ എ.സി മണിയമ്മ, പ്രതിപക്ഷനേതാവ് അഡ്വ. വി.വി സത്യന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ പി.ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.