Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യൂ.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടത്തി
22/06/2019

വൈക്കം: നടപ്പുസാമ്പത്തിക വര്‍ഷത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് മരവിപ്പിച്ചതു വഴി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരുന്ന ഫണ്ടില്‍ നിന്നും 1400 കോടി രൂപ സര്‍ക്കാര്‍ തിരിച്ചുപിടിച്ചതിനാല്‍ ത്രിതലപഞ്ചായത്തുകളുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിന്നുപോകുമെന്ന് കെ.പി.സി.സി മെമ്പറും വൈക്കം നഗരസഭാ പ്രതിപക്ഷനേതാവുമായ അഡ്വ. വി.വി സത്യന്‍ പറഞ്ഞു. ഈ നടപടിയുടെ ഭാഗമായി നഗരസഭയ്ക്ക് രണ്ടരക്കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് മരവിച്ചു പോയതെന്നും ഇതുമൂലം നഗരത്തില്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടര്‍ന്നു നടത്താന്‍ സാധിക്കാതെ വരുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സെന്‍ട്രല്‍ ഫിനാന്‍സ് കമ്മീഷന്‍ ഫണ്ട് മാര്‍ച്ച് വരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നല്‍കാതെ ഗ്രാമീണ നഗരവികസന പ്രവര്‍ത്തനങ്ങളെയും അട്ടിമറിച്ചു. വാര്‍ഡുകളില്‍ പൂര്‍ത്തീകരിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പേമെന്റ് ജനുവരി 25ന് ശേഷം നല്‍കാതെ സര്‍ക്കാര്‍ ക്യൂ.ബി സിസ്റ്റം നടപ്പിലാക്കി. നിലവില്‍ വിതരണം ചെയ്യേണ്ട തുക നല്‍കാതെ വരു വര്‍ഷങ്ങളില്‍ അനുവദിക്കുന്ന തുകയില്‍ നിന്നും എടുത്ത് ചിലവാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഏറ്റെടുത്തു നടത്തുന്ന ജോലികള്‍ക്ക് അതാത് വര്‍ഷം തുക കിട്ടാതെ വന്നാല്‍ ആരും പുതിയ ജോലികള്‍ ഏറ്റെടുക്കാന്‍ മുന്നോട്ടുവരുകയില്ലെന്നും ഇതുമൂലം വരും വര്‍ഷങ്ങളില്‍ കേരളത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുമെന്നും യോഗത്തില്‍ പറഞ്ഞു. ഇതിനെതിരെ യൂ.ഡി.എഫ് മെമ്പര്‍മാരെ പങ്കെടുപ്പിച്ച് പ്രത്യക്ഷ സമരപരിപാടികള്‍ സംഘടിപ്പിക്കുവാന്‍ വൈക്കം നഗരസഭാ യൂ.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു. ഷേര്‍ലി ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ശ്രീകുമാരന്‍ നായര്‍, എം.റ്റി അനില്‍കുമാര്‍, പി.എന്‍ കിഷോര്‍കുമാര്‍, അനൂപ് ചിന്നപ്പന്‍, ഷിബി സന്തോഷ്, സുമാകുസുമന്‍, സിന്ധു സജീവന്‍, സൗദാമിനി എന്നിവര്‍ സംസാരിച്ചു.