Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെയും കാര്‍ഷിക സെമിനാറിന്റെയും ജില്ലാതല ഉദ്ഘാടനം നടത്തി
22/06/2019
കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വൈക്കത്ത് സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു.

വൈക്കം: കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെയും കാര്‍ഷിക സെമിനാറിന്റെയും ജില്ലാതല ഉദ്ഘാടനം സത്യാഗ്രഹ സ്മാരക ഹാളില്‍ സി.കെ ആശ എം.എല്‍.എ നിര്‍വഹിച്ചു നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. കര്‍ഷകര്‍ക്ക് പച്ചക്കറി വിത്തുകള്‍, തൈകള്‍, സംരക്ഷണ ഉപകരണങ്ങളുടെ വിതരണം എന്നിവ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, റിട്ട.കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ഐ ഷെരീഷ്, ഡെപ്യൂട്ടി കൃഷി ഡയറക്ടര്‍ മീന നായര്‍, പി.സുഗതന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ഉഷാകുമാരി, ലതാ അശോകന്‍, പി.ശകുന്തള, പി.എസ് മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍, എസ്.ഇന്ദിരാദേവി, ആര്‍.സന്തോഷ്, രോഹിണിക്കുട്ടി അയ്യപ്പന്‍, ബിജു വി കണ്ണേഴന്‍, ബിജിനി പ്രകാശന്‍, സി.എ ഹൈറുന്നീസ, അഡ്വ. വി.വി സത്യന്‍, കൃഷി ഓഫീസര്‍ എന്‍.അനില്‍കുമാര്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ മെയ്‌സണ്‍ മുരളി എന്നിവര്‍ പ്രസംഗിച്ചു.