Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണ സമ്മേളനം നടത്തി
22/06/2019
നിയമപണ്ഡിതന്‍ എന്‍.ആര്‍ മാധവമോനോന്റെ അനുസ്മരണ സമ്മേളനവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും ജസ്റ്റീസ് എന്‍.നഗരേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നിയമവിദ്യാര്‍ത്ഥികള്‍ക്കും ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും ഭീഷ്മാചാര്യനായിരുന്ന നിയമപണ്ഡിതന്‍ എന്‍.ആര്‍ മാധവമോനോന്‍ ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ ശ്രദ്ധേയനായ നിയമജ്ഞനായിരുന്നുവെന്ന് ഹൈക്കോടതി ജഡ്ജ് എന്‍.നഗരേഷ് പറഞ്ഞു. നിയമലോകത്തെ കുലപതിയും പത്മശ്രീപുരസ്‌ക്കാര ജേതാവുമായിരുന്ന എന്‍.ആര്‍ മാധവമേനോന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് മണിയശ്ശേരി കുടുംബട്രസ്റ്റ്, മറവന്തുരുത്ത് സര്‍വ്വീസ് സഹകരണ ബാങ്ക്, കുലശേഖരമംഗലം സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവയുടെ നേതൃത്വത്തിലായിരുന്നു അനുസ്മരണം. ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. പി.വി കൃഷ്ണകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, ജില്ലാ പഞ്ചായത്തംഗം പി.സുഗതന്‍, മണിയശ്ശേരി ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ബി.സരോജിനിയമ്മ, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് മനോമോഹന്‍, ടി.കെ രാജേന്ദ്രന്‍, വി.ഭാസ്‌ക്കരന്‍, കെ.ബി രമ, കെ.എസ് വേണുഗോപാല്‍, പി.കെ മല്ലിക, സുഷമ സന്തോഷ്, കറുത്തകുഞ്ഞ്, പഞ്ചായത്ത് സെക്രട്ടറി മീര എന്‍ മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. മറവന്തുരുത്ത് ഗ്രാമപഞ്ചായത്ത് പരിധിയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ പുരസ്‌കാരം നല്‍കി ആദരിച്ചു.