Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപ്പൂസ് മിനി സൂപ്പര്‍മാര്‍ക്കറ്റില്‍ തീപിടിച്ചു
22/06/2019
ഇരുമ്പൂഴിക്കരയില്‍ പ്രവര്‍ത്തിച്ചിരുന്ന അപ്പൂസ് മിനി സൂപ്പര്‍മാര്‍ക്കറ്റ് ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ അഗ്നിബാധയില്‍ കത്തിനശിച്ച നിലയില്‍

വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ ഇരുമ്പൂഴിക്കര ഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന അപ്പൂസ് മിനി സൂപ്പര്‍മാര്‍ക്കറ്റില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ അഗ്നിബാധയില്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. 3.30 നായിരുന്നു സംഭവം. അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. ഫയര്‍ഫോഴ്‌സിന്റെ സേവനം കൂടുതല്‍ മേഖലകളിലേക്ക് തീ പടരാതിരിക്കാന്‍ സഹായിച്ചു. ശീതികരണ ഉപകരണം, ഫോട്ടോസ്റ്റാറ്റ് മെഷീന്‍, ക്യാമറ തുടങ്ങി വിലപിടിപ്പുള്ള ഉപകരണങ്ങളും നശിച്ചു. വ്യാപാരത്തിനായി ശേഖരിച്ചിരുന്ന ഭക്ഷ്യവസ്തുക്കളും നശിച്ചു. ഇരുമ്പൂഴിക്കര കളംമ്പാട്ട് പി.ഡി സിനിമോളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. വലിയ ശബ്ദത്തോടെ അഗ്നിജ്വാലകള്‍ ഉയര്‍ന്ന് പൊങ്ങുന്നതു കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ അറിയിച്ചപ്പോഴാണ് ഉടമ വിവരം അറിഞ്ഞത്. എട്ട് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. ഷോട്ട് സര്‍ക്ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്ന് പറയപ്പെടുന്നു.