Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വേമ്പനാട്ടുകായലില്‍ അഞ്ചുലക്ഷം കാരചെമ്മീന്‍ നിക്ഷേപിച്ചു.
22/06/2019
മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ വേമ്പനാട്ട് കായലില്‍ അഞ്ചുലക്ഷം കാരചെമ്മീന്‍ നിക്ഷേപം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പൊതുജലാശയങ്ങളില്‍ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനായി ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്റിന്റെ നേതൃത്വത്തില്‍ വേമ്പനാട്ടുകായലില്‍ അഞ്ചുലക്ഷം കാരചെമ്മീന്‍ നിക്ഷേപിച്ചു. ബോട്ടുജെട്ടിയിലെ കായലോരത്ത് നിക്ഷേപം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ജയശ്രീ, ഫിഷറീസ് ഉദ്യോഗസ്ഥരായ മെറിറ്റ് കുര്യന്‍, ആന്‍സി ഐസക്ക്, മിന്‍സി മാത്യൂ, കൗണ്‍സിലര്‍മാരായ എസ്.ഇന്ദിരാദേവി, ജി.ശ്രീകുമാരന്‍ നായര്‍, ആര്‍.സന്തോഷ്, ബിജു വി കണ്ണേഴന്‍, ബിജിനി പ്രകാശന്‍, കിഷോര്‍ കുമാര്‍, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ആര്‍. ജുഗ്നു എന്നിവര്‍ പ്രസംഗിച്ചു.