Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗാ പരിശീലന പരിപാടി നടത്തി
21/06/2019
സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളില്‍ അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി നടത്തിയ യോഗാ പരിശീലന പരിപാടി അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് അരവിന്ദ് സുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: യോഗയുടെ ഓരോ ഭാഗങ്ങളും ജീവിതത്തിന്റെ വിലപ്പെട്ട അംശങ്ങളാണെന്നും വിദ്യാഭ്യാസത്തോടൊപ്പം യോഗയുടെ പാഠങ്ങളും വിദ്യാര്‍ത്ഥികള്‍ സ്വായത്തമാക്കണമെന്നും വൈക്കം അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് അരവിന്ദ് സുകുമാര്‍ പറഞ്ഞു. സത്യാഗ്രഹ സ്മാരക ആശ്രമം ഹയര്‍സെക്കണ്ടറി സ്‌കൂളും പെരുവ പുളിക്കല്‍ ആയുര്‍വേദ ആശുപത്രിയും ചേര്‍ന്ന് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ യോഗാ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. ബിനു സി നായര്‍ യോഗാ ക്ലാസ് നയിച്ചു. പി.ടി.എ പ്രസിഡന്റ് കെ.വി പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക പി.ആര്‍ ബിജി, സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ഭാരവാഹികളായ സി.സുരേഷ് കുമാര്‍, വൈ.ബിന്ദു, എന്‍.ബാബുരാജ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ മഞ്ജു എസ് നായര്‍, അജിത്ത്, അധ്യാപക പ്രതിനിധികളായ ഷാജി ടി കുരുവിള, എ.ജ്യോതി, റെജി എസ് നായര്‍, ഹേനാ കുമാരി, മിനി വി അപ്പുക്കുട്ടന്‍, സീമാ വാസവന്‍ എന്നിവര്‍ പ്രസംഗിച്ചു.