Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വായ്പാ വിതരണം നടത്തി
21/06/2019

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെയും മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും നേതൃത്വത്തില്‍ താലൂക്കിലെ വിവിധ കരയോഗങ്ങളിലെ വനിതകള്‍ക്കായി സ്വയം സഹായ സംഘങ്ങള്‍ വഴി സ്വയം തൊഴില്‍ പദ്ധതി ആവിഷ്‌ക്കരിച്ചു. പദ്ധതി നടത്തിപ്പിനുള്ള വായ്പാ വിതരണം ധനലക്ഷ്മി ബാങ്ക് മാനേജര്‍ വെങ്കിടേഷ് നിര്‍വഹിച്ചു. എച്ച്.ആര്‍ സെന്ററില്‍ നടന്ന സമ്മേളനം എം.എസ്.എസ്.എസ് പ്രസിഡന്റ് എം.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ കമ്മിറ്റിയംഗം കെ.എസ് സാജുമോന്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. പി.മായ, എസ്.മുരുകേശ് എന്നിവര്‍ പ്രസംഗിച്ചു.