Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജാതി മരത്തിന്റെ ശിഖരങ്ങള്‍ അനധികൃതമായി മുറിച്ചുമാറ്റിയതായി പരാതി.
21/06/2019

വൈക്കം: വൈദ്യൂതി ബോര്‍ഡിന്റെ പുതിയ ത്രീഫേസ് ലൈന്‍ വലിക്കുവാന്‍ വന്ന കരാറുകാര്‍ നിറയെ കായ്കളുമായി നിന്നിരുന്ന ജാതി മരത്തിന്റെ ശിഖരങ്ങള്‍ അനധികൃതമായി മുറിച്ചുമാറ്റിയതായി പരാതി. നഗരസഭ 5-ാം വാര്‍ഡില്‍ മനയ്ക്കപ്പറമ്പില്‍ ബിജു ജോസഫിന്റെ കൃഷിയിടത്തിലാണ് നാശം വരുത്തിയത്. ജാതി മരത്തിന്റെ മുകളില്‍കൂടിയാണ് ത്രീഫേസ് ലൈന്‍ വലിച്ചിരിക്കുന്നത്. എന്നാല്‍ തടസ്സമില്ലാതിരുന്ന ശിഖരങ്ങളാണ് മുറിച്ചു മാറ്റിയത്. മരത്തിന്റെ ശിഖരങ്ങള്‍ വെട്ടുന്നതു സംബന്ധിച്ച് ഉടമയോട് ചോദിക്കുകയോ പറയുകയോ ചെയ്തില്ലായെന്നും ഉടമ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ കൃഷി ഓഫീസര്‍ അനില്‍കുമാറും, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ മെയ്‌സണ്‍ മുരളിയും സംഭവസ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി. വൈദ്യൂതി ബോര്‍ഡിനും പരാതികൊടുത്തിട്ടുണ്ട്. കഠിനവേനലില്‍ ജാതി മരങ്ങളുടെ സംരക്ഷണത്തിന് ജലസേചനം നടത്താന്‍ നല്ലൊരു തുക ചെലവഴിച്ചതാണെന്നും ബിജു ജോസഫ് പറഞ്ഞു.