Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റേഡിയോ സോണ്‍ഡെ പൊട്ടിവീണത് വെള്ളൂര്‍ നിവാസികളെ ആശങ്കാകുലരാക്കി.
26/02/2016

മെട്രോളജി വിഭാഗം കാലാവസ്ഥയുടെ വ്യതിയാനമറിയുവാന്‍ ബലൂണില്‍ ഘടിപ്പിച്ച് പറത്തുന്ന റേഡിയോ സോണ്‍ഡെ പൊട്ടിവീണത് വെള്ളൂര്‍ നിവാസികളെ ആശങ്കാകുലരാക്കി. ഹൈഡ്രജന്‍ ബലൂണിന്റെ വലിപ്പത്തിലുള്ള സോണ്‍ഡെ ഇന്നലെ രാവിലെ ഏഴിന് ഇറുമ്പയം-കല്ലുവേലി റോഡിലെ കപ്പത്തോട്ടത്തില്‍ കിടക്കുന്നത് നാട്ടുകാരില്‍ ചിലരാണ് കാണുന്നത്. പലരും ഇത് ബോംബാണെന്ന് കരുതി ബഹളംവെച്ചു. സംഭവമറിഞ്ഞ് നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടി. പിന്നീട് വെള്ളൂര്‍ സ്റ്റേഷനില്‍ നിന്ന് എ.എസ്.ഐമാരായ അന്‍വര്‍, ജയകുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി നിരീക്ഷണം നടത്തി. സ്‌ഫോടകശേഷിയുള്ള വസ്തുവല്ലെന്ന് തിരിച്ചറിഞ്ഞു. പിന്നീട് മെട്രോളജി വിഭാഗവുമായി ബന്ധപ്പെട്ടപ്പോഴാണ് ഇതിന്റെ നിജസ്ഥിതി പുറത്തുവരുന്നത്. ഇത് പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.