Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയയും
21/06/2019

വൈക്കം: ജെ.സി.ഐയുടെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ചാലപ്പറമ്പ് എസ്.എന്‍.ഡി.പി ഓഡിറ്റോറിയത്തില്‍ വച്ച് സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയയും നടത്തും. ഐ ഫൗണ്ടേഷന്‍ കണ്ണാശുപത്രി, ഇടപ്പള്ളിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി ശസ്ത്രക്രിയ ചെയ്തു നല്‍കും. ഇതിനുള്ള യാത്രച്ചെലവ്, താമസം, ഭക്ഷണം, മരുന്ന് എന്നിവയും സൗജന്യമായിരിക്കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ നിര്‍ബന്ധമായും റേഷന്‍ കാര്‍ഡോ, തിരിച്ചറിയല്‍ കാര്‍ഡോ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9288073608 എന്ന നമ്പറില്‍ ബന്ധപ്പെടുക.