Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈദ്യുതി മുടക്കം പതിവാകുന്നു.
21/06/2019

വൈക്കം: തലയോലപ്പറമ്പ് വൈദ്യുതി സെക്ഷന്റെ പരിധിയില്‍ വരുന്ന വരിക്കാംകുന്ന്, വടകര, പയ്യപ്പള്ളി മേഖലകളില്‍ വൈദ്യുതി മുടക്കം പതിവാകുന്നു. രാത്രിയിലും പകലും വളരെ കുറച്ചുസമയം മാത്രമേ ഇവര്‍ക്ക് വൈദ്യുതി ലഭിക്കുന്നുള്ളൂ. വൈദ്യുതി പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ തലയോലപ്പറമ്പ് സെക്ഷനിലേക്ക് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ ഫോണ്‍ കിട്ടാത്ത അവസ്ഥയാണ്. കാരണം റിസീവര്‍ മിക്ക സമയങ്ങളിലും ഊരിമാറ്റി ജീവനക്കാര്‍ തടിതപ്പുന്നു. ജില്ലയിലെ ഏറ്റവും വരുമാനമുള്ള സ്‌പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തായ വെള്ളൂരില്‍ വൈദ്യുതി ഓഫീസ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പേരിനൊരു ഓഫീസ് ഇവിടെ ഉണ്ടെങ്കിലും ജനങ്ങള്‍ക്ക് യാതൊരു വിധത്തിലുമുള്ള പ്രയോജനവും ലഭിക്കുന്നില്ല. മഴയും കാറ്റും ആഞ്ഞു വീശുമ്പോള്‍ മരങ്ങള്‍ ഉള്‍പ്പെടെ വൈദ്യുതി ലൈനിലേക്ക് മറിഞ്ഞു വീഴുന്നു. ഇവിടെയെല്ലാം അപകടങ്ങള്‍ ഒഴിവാകുന്നത് തലനാരിഴക്കാണ്. അപകടങ്ങളില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടാല്‍ പിന്നീട് ഇത് പുനസ്ഥാപിക്കപ്പെടുന്നത് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ്. ജനങ്ങളെ ബാധിക്കുന്ന വൈദ്യുതി പ്രശ്‌നങ്ങളില്‍ പഞ്ചായത്ത് ശക്തമായ ഇടപെടലുകള്‍ നടത്തണം. വെള്ളൂരില്‍ കാര്യക്ഷമതയുള്ള വൈദ്യുതി ഓഫീസ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ബന്ധപ്പെടാന്‍ എം.പിക്കും എം.എല്‍.എക്കുംമേല്‍ സമ്മര്‍ദം ചെലുത്താന്‍ പഞ്ചായത്ത് തയ്യാറാകണം. ഇതിനുകഴിഞ്ഞാല്‍ വെള്ളൂര്‍ പഞ്ചായത്ത് അനുഭവിക്കുന്ന വൈദ്യുതി പ്രശ്‌നങ്ങള്‍ക്ക് ഒരുപരിധി വരെ പരിഹാരം ഉണ്ടാക്കാന്‍ സാധിക്കും.