Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പി.എന്‍ പണിക്കര്‍ അനുസ്മരണവും വായനാ ദിനാചരണവും
21/06/2019

വൈക്കം: ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്ര ആന്റ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ പി.എന്‍ പണിക്കര്‍ അനുസ്മരണവും വായനാ ദിനാചരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എന്‍ നടേശന്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ. രമണന്‍ കടമ്പറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.ആര്‍ രമേശന്‍, സെക്രട്ടറി വി.ജിതിന്‍, സി.ടി ജോസഫ്, വി.വി കനകാംബരന്‍, ടി.വി ചന്ദ്രശേഖരന്‍, സുലഭ സുജയ് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്ക് വായനാ മത്സരവും ക്വിസ് മത്സരവും നടത്തി സമ്മാനങ്ങള്‍ നല്‍കി.