Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളില്‍ വായനാദിനാചരണം നടത്തി
19/06/2019
സത്യാഗ്രഹ സ്മാരക ആശ്രമം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വായനാ ദിനാചരണം ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ബാബു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വായന നന്മയിലേക്കുള്ള യാത്രയാണെന്നും അറിവും വിവേകവും ഹൃദയബന്ധങ്ങളും സ്‌നേഹവും വായനയുടെ സംഭാവനകളാണെന്ന് ഓരോ വിദ്യാര്‍ത്ഥിയും തിരിച്ചറിയണമെന്നും ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു പറഞ്ഞു. സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ വായനാദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നല്ല ലൈബ്രറികളിലൂടെ മികച്ച എഴുത്തുകാരുടെ പുസ്തകങ്ങള്‍ വായിക്കുന്നത് ശീലമാക്കണമെന്നും കളക്ടര്‍ കുട്ടികളെ ഉപദേശിച്ചു. മുന്‍ എം.എല്‍.എ വി.എന്‍ വാസവന്‍ മുഖ്യാതിഥിയായി. ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ 600 മാര്‍ക്കില്‍ 590 മാര്‍ക്ക് നേടിയ മിഥുനയെ കളക്ടര്‍ പൊന്നാടയണിയിച്ചാദരിച്ചു. പ്രിന്‍സിപ്പാള്‍ കെ.വി പ്രദീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍, സ്‌കൂള്‍ മാനേജര്‍ പി.വി ബിനേഷ്, ഹെഡ്മിസ്ട്രസ് പി.ആര്‍ ബിജി, സി.സുരേഷ് കുമാര്‍, വൈ.ബിന്ദു, മഞ്ജു എസ്.നായര്‍, റെജി എസ് നായര്‍, വി.വി കനകാംബരന്‍, കെ.വി പ്രകാശന്‍, കെ.അരുണന്‍, സെല്‍വരാജ്, എ.ജ്യോതി, എന്‍.ബാബുരാജ്, പി.ടി ജിനീഷ് എന്നിവര്‍ പ്രസംഗിച്ചു.