മെമ്പര്‍ഷിപ്പ് വിതരണം
19/06/2019
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് വൈക്കം ടൗണ്‍ യൂണിറ്റിലേക്ക് എത്തിച്ചേര്‍ന്ന ഇ.എന്‍ ഹര്‍ഷകുമാറിന് മെമ്പര്‍ഷിപ്പ് നല്കുന്നു.
വൈക്കം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് വൈക്കം യൂണിറ്റിന്റെ മെമ്പര്‍ഷിപ്പ് വിതരണം കെ.എസ്.എസ്.പി.എ താലൂക്ക് കമ്മിറ്റി പ്രസിഡന്റ് കെ.വിജയന് ഇ.എന്‍ ഹര്‍ഷകുമാറിന് നല്‍കികൊണ്ട് ഉദ്ഘാടനം ചെയ്തു. വൈക്കം ടൗണ്‍ യൂണിറ്റ് പ്രസിഡന്റ് കെ.എന്‍ രമേശന് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ സെക്രട്ടറി ബി.എ പ്രദീപ് കുമാര്‍, ഇടവട്ടം ജയകുമാര്‍, ഗിരിജാ ജോജി, കെ.എന്‍ സരസ്വതിയമ്മ, ഗീത ബാബു എന്നിവര്‍ സംസാരിച്ചു.