Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലൈറ്റ് ആന്റ് സൗണ്ട് വര്‍ക്ക്‌ഷോപ്പില്‍ അഗ്‌നിബാധ.
19/06/2019
അഗ്‌നിബാധയില്‍ കത്തിയമര്‍ന്ന കുലശേഖരമംഗലം പറക്കാട്ട് കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ലൈറ്റ് ആന്റ് സൗണ്ട് വര്‍ക്ക്‌ഷോപ്പ്.

വൈക്കം: ലൈറ്റ് ആന്റ് സൗണ്ട് വര്‍ക്ക്‌ഷോപ്പില്‍ അഗ്‌നിബാധ. സാമഗ്രികള്‍ പൂര്‍ണമായി കത്തിയമര്‍ന്നു. കുലശേഖരമംഗലം പറക്കാട്ട് കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള വര്‍ക്ക്‌ഷോപ്പിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ രാവിലെ 10.30നാണ് സംഭവം. വീടിനോടു ചേര്‍ന്നാണ് വര്‍ക്ക്‌ഷോപ്പ്. തീപിടുത്തം നടക്കന്ന സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. സമീപവാസികളാണ് വിവരം അറിയുന്നത്. അഗ്‌നിബാധയില്‍ വര്‍ക്ക്‌ഷോപ്പിനു സമീപം ഉണ്ടായിരുന്ന ഹോണ്ടാ ആക്റ്റീവയും മൂന്നു സൈക്കിളും രണ്ടു വാട്ടര്‍ ടാങ്കുമെല്ലാം കത്തിനശിച്ചു. ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഫയര്‍ ഫോഴ്‌സും പോലീസും നാട്ടുകാരുമെല്ലാം ചേര്‍ന്നാണ് തീയണച്ചത്.