Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജോയിന്റ് ആര്‍.ടി.ഒ വി.സജിത്ത് അറിയിച്ചു.
26/02/2016

വേഗത പരിധി നിരീക്ഷിക്കുന്ന ക്യാമറ നിരീക്ഷണ സംവിധാനം വഴി ലഭിച്ച നോട്ടീസുകളിന്‍ മേല്‍ പിഴ ഒടുക്കാത്തവര്‍ക്ക് അയച്ച റിമൈന്‍ഡര്‍ നോട്ടീസ് ലഭിച്ചിട്ടുണ്ടെങ്കില്‍ മാര്‍ച്ച് 31ന് മുന്‍പ് പിഴ ഒടുക്കി തുടര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ജോയിന്റ് ആര്‍.ടി.ഒ വി.സജിത്ത് അറിയിച്ചു. അല്ലാത്തപക്ഷം അവര്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കല്‍/പ്രോസിക്ക്യൂഷന്‍ നടപടികള്‍ സ്വീകരിക്കും. ഓവര്‍ സ്പീഡിന് പിഴ ഒടുക്കാത്തവര്‍ക്ക് വൈക്കത്ത് വീണ്ടും ഓര്‍മ്മിപ്പിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.www.mvd.kerala.gov.in എന്ന വെബ് സൈറ്റിലെ Fine Remittance - Camera Surveillance System എന്ന ലിങ്ക് വഴി ക്യാമറാനിരീക്ഷണ സംവിധാനം വഴി നല്‍കിയിട്ടുള്ള നോട്ടീസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയാവുന്നതാണ്. ഈ ലിങ്ക് വഴി തന്നെ ഓണ്‍ലൈനായോ വകുപ്പിലെ ഏതെങ്കിലും ഓഫീസില്‍ നേരിട്ടോ പിഴ ഒടുക്കി തുടര്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ സാധിക്കും. MVD - IM എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ക്യാമറ നിരീക്ഷണ സംവിധാനം വഴിയുള്ള വിശദവിവരങ്ങള്‍ ലഭിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനയില്‍ സ്‌പോര്‍ട്ട്‌സ് ബൈക്കുകള്‍ കണ്ണാടി നീക്കി ഓടിയ്ക്കുക, ഓവര്‍ സ്പീഡില്‍ ഹെല്‍മററ് ധരിക്കാതെ ഓടിക്കുക തുടങ്ങി നിയമലംഘനം നടത്തിയ ബൈക്കുകള്‍ കസ്റ്റഡിയിലെടുക്കുകയും ഇരുപതിലധികം വാഹനങ്ങള്‍ക്കെതിരെ കേസെടുക്കുകയും 45,400 രൂപ തല്‍സമയപിഴ അടപ്പിക്കുകയും ചെയ്തതായി ജോയിന്റ് ആര്‍.ടി.ഒ അറിയിച്ചു.