Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാത്മ അയ്യങ്കാളിയുടെ 79-ാമത് ചരമവാര്‍ഷിക ദിനാചരണം നടത്തി
18/06/2019
കെ.പി.എം.എസ് വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ അയ്യങ്കാളി ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം അഡ്വ. എ.സനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നവോത്ഥാന നായകന്‍ മഹാത്മ അയ്യങ്കാളിയുടെ 79-ാമത് ചരമവാര്‍ഷിക ദിനാചരണം കെ.പി.എം.എസ് വൈക്കം യൂണിയന്‍ (പുന്നല) കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. യൂണിയന്റെ കീഴിലുള്ള ശാഖകളില്‍ അനുസ്മരണയോഗങ്ങളും പുഷ്പാര്‍ച്ചനയും നടത്തി. അനുസ്മരണസമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം അഡ്വ. എ.സനീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് പി.കെ രഘുവരന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുമേഷ് മോഹന്‍, അഭിലാഷ് മരിപ്പത്ത്, സനില്‍കുമാര്‍, സദാനന്ദന്‍, ശ്രീദേവി അനിരുദ്ധന്‍ എന്നിവര്‍ പ്രസംഗിച്ചു.