Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ആവിഷ്‌ക്കരിച്ചു.
17/06/2019
ഹരിത റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ വിത്തുവിതരണം വനിതാവേദി പ്രസിഡന്റ് പ്രസന്ന മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഹരിത റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കൃഷിവകുപ്പിന്റെ സഹകരണത്തോടെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ആവിഷ്‌ക്കരിച്ചു. അസോസിയേഷന്റെ കീഴിലുള്ള 104 വീടുകളില്‍ പച്ചക്കറി കൃഷി നടപ്പാക്കും. ഓണത്തിന് ഓരോ കുടുംബങ്ങള്‍ക്കും ആവശ്യമായ പച്ചക്കറികള്‍ ജൈവവളപ്രയോഗത്തോടെ വിഷരഹിതമായി ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം. പ്രസിഡന്റ് റ്റി.ജി ബാബുവിന്റെ അദ്ധ്യക്ഷതയില്‍ വനിതാവേദി പ്രസിഡന്റ് പ്രസന്ന മോഹനന്‍ വിത്തുവിതരണം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എം സന്തോഷ് കുമാര്‍, അഡ്വ. ചന്ദ്രബാബു എടാടന്‍, എന്‍.എച്ച് ഹരീഷ്, അച്ചാമ്മ സുകുമാരന്‍, സീമ പ്രതാപന്‍, പി.എം സുനില്‍കുമാര്‍, വി.മോഹനന്‍, ടി.കെ മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.