Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും കുടുംബസംഗമവും നടത്തി.
17/06/2019
കൂവം-ചേന്തുരുത്ത് 1578-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ ടി.കെ മാധവന്‍ കുടുംബയൂണിറ്റിന്റെ കുടുംബസംഗമവും വാര്‍ഷികവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കൂവം ചേന്തുരുത്ത് 1578-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിലെ ടി.കെ മാധവന്‍ കുടുംബയൂണിറ്റിന്റെ നേതൃത്വത്തില്‍ വാര്‍ഷികവും കുടുംബസംഗമവും നടത്തി. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.ജി ബേബി അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറിയായി തിരഞ്ഞെടുത്ത് പി.പി സന്തോഷിനെ യോഗം ആദരിച്ചു. പി.ആര്‍ തിരുമേനി, രജില ദിലീപ്, എം.പി സാനു, പി.എ സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു. തളിശ്ശേരിത്തറ ഉണ്ണിമായ ഗുരുദേവ പ്രഭാഷണം നടത്തി. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും സ്‌കോളര്‍ഷിപ്പ് വിതരണവും നടത്തി.