Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുരുന്നുകളുടെ സ്‌നേഹസംഗമം വേറിട്ടൊരനുഭവമായി.
17/06/2019
വൈക്കം ഫൊറോനയിലെ 19 ഇടവക പള്ളികളില്‍ നിന്നും ആദ്യകുര്‍ബാന സ്വീകരിച്ച 170 കുരുന്നുകള്‍ വെല്‍ഫെയര്‍ സെന്ററില്‍ സ്‌നേഹസംഗമത്തില്‍ ഒത്തുകൂടിയപ്പോള്‍

വൈക്കം: വിശ്വാസ വഴിയില്‍ വചനങ്ങളും ജ്ഞാനങ്ങളും സ്വായത്തമാക്കി ആദ്യകുര്‍ബാന സ്വീകരിച്ച കുരുന്നുകളുടെ സ്‌നേഹസംഗമം വേറിട്ടൊരനുഭവമായി. വൈക്കം ഫൊറോനയിലെ 19 ഇടവക പള്ളിയിലെ 170 കുട്ടികളാണ് വെള്ളവസ്ത്രം അണിഞ്ഞ് ആദ്യകുര്‍ബാന സ്വീകരിച്ചതിന്റെ ആത്മസംതൃപ്തിയില്‍ സ്‌നേഹസംഗമത്തില്‍ ഒത്തുകൂടിയത്. യേശുവിനെ ആദ്യമായി നാവില്‍ കൈകൊണ്ട് വിശുദ്ധിയുടെ മാര്‍ഗ്ഗം സ്വീകരിച്ച കുരുന്നുകളെ ഫൊറോന പള്ളി വികാരി ഫാ.ജോസഫ് തെക്കിനേന്‍ ആശിര്‍വദിച്ചു. വെല്‍ഫെയര്‍ സെന്ററില്‍ സംഘടിപ്പിച്ച സംഗമത്തില്‍ നടേല്‍പ്പള്ളി വികാരി ഫാ.ബെന്നി പാറേക്കാട്ടില്‍, ഉദയനാപുരം പള്ളി വികാരി ഫാ.മാത്യൂ തച്ചില്‍, വെല്‍ഫെയര്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ഡിസ്റ്റോ കദളിക്കാട്ടില്‍, ഫാ. ആല്‍ബിന്‍ പാറേക്കാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.