Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കഞ്ചാവ് വില്‍പന നടത്തിയിരുന്ന മൂന്ന് യുവാക്കളെ പിടികൂടി.
26/02/2016

രഹസ്യവിവരത്തെ തുടര്‍ന്ന് വൈക്കം എക്‌സൈസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്ന മൂന്ന് യുവാക്കളെ പിടികൂടി. ഇന്നലെ ഉച്ചക്ക് തലയോലപ്പറമ്പ് സെന്‍ട്രല്‍ ജംഗ്ഷനുസമീപമുള്ള പുറമ്പോക്കില്‍ കഞ്ചാവ് വില്‍പന നടത്തുകയായിരുന്ന വടകര സ്വദേശികളായ ജിഷ്ണു റെജി (20), മിഥുന്‍ രാജ് (21), ശ്രീരാഗ് (18) എന്നിവരെയാണ് എക്‌സൈസ് സി.ഐ ജി.പ്രദീപ്, പ്രിവന്റിംഗ് ഓഫീസര്‍മാരായ വി.കെ രാജേന്ദ്രന്‍, ആര്‍.സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇവര്‍ കഞ്ചാവ് വില്‍പന നടത്തി വരികയായിരുന്നു.