Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോക അദാലത്ത് വാന്‍ പര്യടനം നടത്തും.
17/06/2019

വൈക്കം: കേരള സംസ്ഥാന നിയമസേവന അതോറിട്ടിയുടെ സഞ്ചരിക്കുന്ന ലോക അദാലത്ത് വാന്‍ വൈക്കം താലൂക്കിലെ ഞീഴൂര്‍, മുളക്കുളം, തലയോലപ്പറമ്പ്, ഉദയനാപുരം, ടി.വി പുരം, വെച്ചൂര്‍, തലയാഴം ഗ്രാമപഞ്ചായത്തുകളില്‍ 20, 21 തീയതികളില്‍ പര്യടനം നടത്തും. 20ന് രാവിലെ 10 മണിക്ക് വൈക്കം കോടതി അങ്കണത്തില്‍ ലീഗല്‍ സര്‍വ്വീസ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വീണ വി.എസ് (വൈക്കം മുന്‍സിഫ്) പര്യടന പരിപാടി ഫഌഗ് ഓഫ് ചെയ്യും. തുടര്‍ന്ന് അന്നേദിവസം രാവിലെ 11 മണിക്ക് ഞീഴൂര്‍ പഞ്ചായത്ത്, 12.30ന് പെരുവ ജംഗ്ഷന്‍, 2ന് തലയോലപ്പറമ്പ് പഞ്ചായത്ത്, 3.30ന് വല്ലകം ജംഗ്ഷന്‍ എന്നിവിടങ്ങളിലും 21ന് രാവിലെ 10.30ന് ടി.വി പുരം പഞ്ചായത്ത് ഗ്രൗണ്ടിലും, 12.30ന് വെച്ചൂര്‍ പഞ്ചായത്ത്, 2.30ന് പുത്തന്‍പാലം എസ്.എന്‍.ഡി.പി ഗ്രൗണ്ട്, 3.30ന് തലയാഴം പഞ്ചായത്ത് എന്നിവിടങ്ങളിലും പരാതി സ്വീകരിക്കുന്നതും അദാലത്തിലൂടെ പരാതി പരിഹരിക്കുന്നതുമാണ്.