Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്ത് പച്ചക്കറിയുടെ വില കുതിച്ചുയരുന്നു.
15/06/2019

വൈക്കം: വൈക്കത്ത് പച്ചക്കറിയുടെ വില കുതിച്ചുയരുന്നു. രണ്ട് ആഴ്ചയ്ക്കുള്ളില്‍ ശരാശരി ഇരുപത് മുതല്‍ മുപ്പത് രൂപവരെയുള്ള വര്‍ധനവാണ് പച്ചക്കറി ഇനത്തില്‍ ഉണ്ടായത്. പലവ്യഞ്ജനത്തിന്റെ വിലയും വര്‍ധിച്ചു. ഇഞ്ചിയുടെ വില 100 കടന്നു. പഞ്ചസാരയുടെയും തേങ്ങയുടെയും വിലയും കൂടി. കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ പച്ചക്കറികള്‍ വരുന്ന ആന്ധ്രാ, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കാലാവസ്ഥാ വ്യതിയാനമാണ് വില കൂടാന്‍ കാരണം.
പച്ചക്കറി വില വന്‍തോതിലുയര്‍ത്തി മൊത്തവിതരണക്കാര്‍ നടത്തുന്ന കൊള്ളയാണ് സാധാരണക്കാരന് അപ്രാപ്യമാകുന്നതരത്തില്‍ വില വര്‍ധിക്കാന്‍ കാരണമെന്ന ആക്ഷേപമുണ്ട്. വൈക്കത്ത് തക്കാളി, ചെറിയ ഉള്ളി, പച്ചമുളക്, കാരറ്റ്, ബീന്‍സ് തുടങ്ങിയയാണ് വിലയില്‍ മുന്നില്‍. മറ്റു പച്ചക്കറികളുടെയും വില വര്‍ധിച്ചു തുടങ്ങിയിട്ടുണ്ട്. സവാളയുടെ വിലയും അനുദിനം കൂടുന്നുണ്ട്. ഇതില്‍ തക്കാളിക്കാണ് വലിയ തോതില്‍ വില വര്‍ധിച്ചത്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിലാണ് തക്കാളിയുടെ വില വലിയ തോതില്‍ വര്‍ധിച്ചത്. തക്കാളിയുടെ വില ഉടന്‍ താഴാന്‍ സാധ്യത കുറവാണെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. പച്ച മുളകിനും സമീപകാലത്തെ ഉയര്‍ന്ന വിലയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളുടെ ലഭ്യതയില്‍ കുറവ് വന്നതാണ് വില വര്‍ധനവിന് കാരണമായെന്നു വ്യാപാരികള്‍ പറയുന്നു. നിലവില്‍ വില കൂടുതലായിരുന്ന പച്ചമീനിന്റെ വില ട്രോളിങ് കൂടി നിലവില്‍ വന്നതോടെ കുതിക്കുകയാണ്. സാധാരണക്കാരന്റെ മത്സ്യമായ മത്തിയ്ക്ക് റെക്കോര്‍ഡ് വിലയാണ് വിപണിയില്‍. പല മീനുകള്‍ക്കും ഇരട്ടിയിലേറെയാണ് വില. ട്രോളിങ് നിലവില്‍ വന്നതോടെ മത്സ്യലഭ്യത കുറഞ്ഞതാണ് വില ഉയരാന്‍ കാരണം.