Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംസ്‌കൃത പഠനകേന്ദ്രം സജീവമായി
15/06/2019
ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സംസ്‌കൃത പഠനകേന്ദ്രത്തില്‍ കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി സി.പി അജിമോന്‍ ക്ലാസ്സെടുക്കുന്നു.

വൈക്കം: സംസ്‌കൃത സ്‌നേഹികള്‍ക്കും വിജ്ഞാനികള്‍ക്കും സംസ്‌കൃത ഭാഷയുടെ ബാലപാഠങ്ങള്‍ പഠിക്കുന്നതിന് വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംസ്‌കൃത പഠനകേന്ദ്രം സജീവമായി. കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ ഏക സംസ്‌കൃത പഠനകേന്ദ്രമാണിത്. സംസ്‌കൃത പാഠങ്ങള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പകര്‍ന്ന് നല്‍കാന്‍ മികവുറ്റ അധ്യാപകരാണ് പഠനത്തിന് നേതൃത്വം നല്‍കുന്നത്. അച്ഛനും മകനും മുത്തശ്ശനും പേരക്കുട്ടികളും ഒരേ ബഞ്ചിലെ പഠിതാക്കളായി മാറുന്നതാണ് കേന്ദ്രത്തിന്റെ പ്രത്യേകത. ഭാരതീയ സംസ്‌കാരത്തിന്റെ പൈതൃകം പുതുതലമുറയ്ക്ക് പകര്‍ന്ന് കൊടുക്കുകയാണ് ലക്ഷ്യം. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ മേല്‍നോട്ടത്തിലാണ് പഠനകേന്ദ്രം പ്രവര്‍ത്തിക്കുക. ജാതി - മതഭേതമന്യേ ഏതു പ്രായത്തിലുള്ളവര്‍ക്കും സംസ്‌കൃതം പഠിക്കുവാന്‍ ഈ പദ്ധതി സഹായകമാണ്. പഠിതാക്കള്‍ക്കായി പരീക്ഷ നടത്തുകയും വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും. കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ സി.പി അജിമോനും ജില്ലാ കോര്‍ഡിനേറ്റര്‍ പ്രൊഫ. ടി.രമാദേവിയുമാണ് പഠനകേന്ദ്രത്തിന് നേതൃത്വം നല്‍കുന്നത്. കാലടി സര്‍വ്വകലാശാലയിലെ അധ്യാപകരുടെ ശിഷ്യത്വവും പഠിതാക്കള്‍ക്ക് ലഭ്യമാണ്. എസ്.സുഭാഷ് ചന്ദ്രന്‍, ചന്ദ്രശേഖരന്‍ നായര്‍, എന്‍.ബി ബിജു, നാരായണന്‍, കെ.എസ് ഷാന്‍, ടി.ജി തങ്കമണി, ടി.വിജയലക്ഷ്മി, എന്‍.ശാരദാദേവി എന്നിവര്‍ സംസ്‌കൃതഭാഷയുടെ വിവിധ ഭാഗങ്ങളെകുറിച്ചും ക്ലാസ്സിന്റെ മേന്‍മയെകുറിച്ചും വിശദീകരിച്ചു. വിവരങ്ങള്‍ക്ക് 9567872358