Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രക്തദാന ബോധവല്‍കരണ ശില്‍പശാലയും ബ്ലഡ് ബാങ്ക് ഡയറക്ടറിയുടെ പ്രകാശനവും
15/06/2019
വൈക്കം ശ്രീ മഹാദേവ കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ രക്തദാന ബോധവല്‍കരണ ശില്‍പശാല ഡോ. പാന്‍സി പോള്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ശ്രീ മഹാദേവ കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിവിധ സന്നദ്ധ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ രക്തദാന ബോധവല്‍കരണ ശില്‍പശാലയും ബ്ലഡ് ബാങ്ക് ഡയറക്ടറിയുടെ പ്രകാശനവും നടന്നു. ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ശ്രീ മഹാദേവ കോളേജ് എന്‍.എസ്.എസ് യൂണിറ്റ്, ശ്രീ മഹാദേവ ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഓം ഫൗണ്ടേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ ശില്‍പശാല ഡോ. പാന്‍സി പോള്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ പ്രഫ. ലീന നായര്‍ അധ്യക്ഷത വഹിച്ചു . ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പാള്‍ ഇ.വി വരദരാജന്‍ രക്തദാന സന്ദേശം നല്‍കി. തുടര്‍ന്നു ഡോ. പാന്‍സി പോള്‍ 'സുരക്ഷിതമായ രക്തദാനം' എന്ന വിഷയത്തില്‍ ക്ലാസ്സ് നയിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എം.എ അനൂപ്, സീതാലക്ഷ്മി, വാളണ്ടിയര്‍ സെക്രട്ടറി ടോണി റാഫേല്‍, കെ.കെ ബേബി, അഞ്ജലി സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ബോധവല്‍കരണ ചാര്‍ട്ടുകള്‍, ഉപന്യാസ മത്സരം എന്നിവയും സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ രക്തദാന സമ്മതപത്രം കൈമാറി.